ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി
മലപ്പുറം: ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചു. പോക്സോ കേസില്‍ അകപ്പെട്ട മുന്‍ സി പി എം കൗണ്‍സിലര്‍ ആയിരുന്ന ശശികുമാറിനെ കഴിഞ്ഞ 30 വര്‍ഷമായി സംരക്ഷിക്കുകയും കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പോലും ഇത്തരം ആരോപണം ഉണ്ടായപ്പോള്‍ അതിനെ എതിരാളികളുടെ കള്ള പ്രചരണം എന്ന് പറഞ്ഞു സംരക്ഷിച്ചു വിജയിപ്പിക്കുകയും ചെയ്ത സി പി എം പോക്സോ കേസ് വന്നപ്പോള്‍ മാത്രം പുറത്താക്കി നല്ല പിള്ള ചമയുകയാണ്.മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായപ്പോഴും പരാതികള്‍ ലഭിച്ചിട്ടും സ്കൂള്‍ അധികൃതര്‍ നടപടി എടുക്കാത്തിരുന്നത് സി പി എം നെ പേടിച്ചിട്ടാണ്. ഈ വിഷയത്തില്‍ ശശികുമാറും, സ്കൂള്‍ അധികൃതരും ഒരുപോലെ കുറ്റക്കാരാണ്. ആയതിനാല്‍ അവര്‍ക്കെതിരെ മാതൃകപരമായ ശിക്ഷണനടപടി സ്വീകരിക്കണം എന്ന് ബി ജെ പി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് രാജശ്രീ മനോജ് അധ്യക്ഷത് വഹിച്ചു സംസ്ഥാന കൗണ്‍സിലര്‍ വില്ലോടി സുന്ദരന്‍, ഓ ബി സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സുനില്‍ കുമാര്‍,അഡ്വാക്കറ്റ് ഗംഗാധരന്, വി കെ സുരേന്ദ്രന്, എം സതീശന്, എന്‍ രഞ്ജിത്ത്, രവീന്ദ്രകുമാര്‍ എം എസ് എന്നിവര്‍ സംസാരിച്ചു.