ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയാവണം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം : ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാത തെരഞ്ഞെടുക്കാന്‍ നാം സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രയാസങ്ങളെ തൊട്ടറിഞ്ഞ് സഹായിക്കുന്നവര്ക്കെ ജീവിത വിജയമുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. ആധൂനിക കാലഘട്ടത്തില്‍ ഓരോ മേഖലയും ചൂഷണത്തിന്റെയും കച്ചവടകണ്ണൊടെ നോക്കി കാണുന്ന പതിവ് രീതി മാറി വിലമതിക്കാനാവാത്ത സാമൂഹ്യ സേവനം ജീവിത മാര്‍ഗ്ഗമായി സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മലപ്പുറത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം പത്മശ്രീ മമ്മുട്ടി ചെയര്‍മാനായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനും അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി ഡയറക്ടര്ഫാ. ഡോ. വര്‍ഗ്ഗീസ് പൊട്ടക്കല്‍ അധ്യക്ഷത വഹിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെയര്‍ ആന്റ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കൂര്യന് മരോട്ടിപ്പുഴ, ഫാ. വര്‍ഗ്ഗീസ് പാലാട്ടി, കെയര്‍ ആന്റ് ഷെയര്‍ പിഒആര്‍ ഒ റോബര്‍ട്ട് കൂര്യാക്കോസ്, പാണക്കാട് സയ്യിദ് മുഇനലി ശിഹാബ് തങ്ങള്‍, മുജീബ് കാടേരി, വി മുസ്തഫ, മന്നയില്‍ അബൂബക്കര്‍, കെ എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചൊടന്, ശിഹാബ് മൊടേങ്ങാടന്, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, ഹമീദ് പാറമ്മല്‍,ഫെബിന് കളപ്പാടന്‍, റാബിയ ചോലക്കല്‍, റാബിയ കരീപറമ്പ്, മറിയുമ്മ ഷെരീഫ്, റഷീദ് കാളമ്പടി, റഷീദ് , ഷെരീഫ് , പി പി മുജീബ്, മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പിടിഎ പ്രസിഡന്റ് ഫസല്‍ എന്നിവര്‍ പങ്കെടുത്തു. മഅ്ദിന്‍, ഗേള്‍ സ്കൂള്‍, ബോയ്സ് സ്കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ്, സ്കൗട്ട്, ജെ ആര് പി, ജെ പി സി വിദ്യാര്‍ത്ഥികളും നേതൃത്വം നല്കി. 1700 ല്‍ ലധികം പേര് ക്യാമ്പില്‍ പങ്കെടുത്തു.