കെട്ടിട ഉടമകൾ അവകാശ സംരക്ഷണ റാലി നടത്തുന്നു.


മലപ്പുറം: മതാൃകാ വാടക പരിഷ്ക്കരണ ബില്ല് നടപ്പാക്കുക, വസ്തു രജിസ്ത്രേഷനിൽ ഉൾപ്പെടുന്ന കെട്ടിടം, വീടുകൾക്കുള്ള പ്രത്യേക ഫീസ് പുനപരിശോധിക്കുക, തരം മാറ്റ വസ്തുവിലെ കെട്ടിടം, വീടുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക നികുതി പിൻവലിക്കുക, വിവിധ ടാക്സുകളുടെ അന്യായവർദ്ധനവും ജപ്തി നടപടിയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി ജൂൺ ആദ്യവാരം ജില്ലയിൽ ഉടനീളം മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അവകാശ സംരക്ഷണ റാലി സംഘടിപ്പിക്കാൻ മലപ്പുറത്ത് ചേർന്ന ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ്.മംഗലം യോഗം ഉദ്ഘാടനം ചെയ്തു.ജന:സെക്രട്ടറി പി.പി.അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.


സംസ്ഥാന പ്രസിഡൻ്റ് പഴേരി ഷരീഫ് ഹാജി, കരിങ്കല്ലത്താണിയിൽ ജാഥ ഉദ്ഘാടനം ചെയ്യും. നാലാം ദിവസം കൊണ്ടോട്ടിയിൽ ജില്ല സമ്മേളനവും അവകാശ പത്രിക സമർപ്പണവും നടക്കും.
ഭാരവാഹികളായ ചങ്ങരംകുളം മൊയ്തുണ്ണി, മുഹമ്മദ് യൂനുസ് കിഴക്കേതിൽ, അബ്ദുറഹ്മാൻ ഫാറൂഖി പൊന്നാനി, ഇ.മഹ്ബൂബ് കൊണ്ടൊട്ടി, ഫസൽ മുഹമ്മദ് പെരിന്തൽമണ്ണ, ഇബ്റാഹിം മാറഞ്ചേരി, സലീം ചുങ്കത്തറ, ഇബ്നു ആദം മലപ്പുറം, യൂണിറ്റുകളെ പ്രതിനിധീകരിച്ച് ബഷീർ മാളിയേക്കൽ, കെ.പി.അബ്ദുള്ള മാസ്റ്റർ, നാസർ അരീക്കോട്, ഉമ്മർ സബാന, ജമാൽ മാനുറായി വി.എം.അഷ്റഫ് നാണി വാണിയമ്പലം,ഷാജി എടവണ്ണ,വി.ടി.മുഹമ്മദ് റാഫി കാളികാവ്, മുഹമ്മദ് കുഞ്ഞുമോൻ വെളിയങ്കോട്, ഷാജി നവാസ് പുലാമന്തോൾ, കെ.ആലിക്കോയ ഹാജി കരുവാരകുണ്ട്, ഖാലിദ് മാറാക്കര, എരമംഗലം മൊയ്തുണ്ണി, ഇ.മുഹമ്മദ് അലി ചോക്കാട്, ചൈതന്യചന്ദ്രൻ അങ്ങാടിപ്പുറം, ഷൗക്കത്ത്. എം ചെമ്പകുത്ത്, കെ.മമ്മദ് ഹാജി ചൊക്ളി, മോഹനൻ പുതുപൊന്നാനി, സി.പി. കുഞ്ഞാൻ കല്ലിടുമ്പ്, അസൈനാർ വഴിക്കടവ്, കലന്തൻ നാണി പൊത്ത്കല്ല്, കെ.ഷംസുദ്ദീൻ ചെറുകോട് എന്നിവർ പ്രസംഗിച്ചു.