Fincat

മൈസൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം; എസ് ഡി പി ഐ പ്രവർത്തകൻ പിടിയിൽ

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. SDPI പ്രവർത്തകനും മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവുമായ നിലമ്പൂർ സ്വദേശി സുനിൽ ആണ് പിടിയിൽ ആയത്. ഒളിവിൽ പോയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് സുനിൽ ആണെന്ന് പോലീസ് പറയുന്നു. കേസിൽ ഒളിവിൽ പോയ  ഫാസിലിന്റെയും ബന്ധു കൂടിയാണ് സുനിൽ.

പ്രതികൾക്ക് ഇയാൾ കോയമ്പത്തൂരിൽ പോയാണ് പണം നൽകിയത്. 1 ലക്ഷം രൂപയാണ് സുനിൽ ഇവർക്ക് നൽകിയത്. 50000 രൂപ സംഘത്തിൽപെട്ട അജ്മലിനും 50,000 രൂപ ഫാസിൽ നൽകിയ അക്കൗണ്ട് നമ്പറിലേക്കും അയച്ചു. പ്രതികൾക്ക് സഹായങ്ങൾ ചെയ്യുന്ന കൂടുതൽപേരെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

2nd paragraph

ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവും എസ്ഡിപിഐയുടെ സജീവ പ്രവർത്തകനുമാണ് സുനിൽ. ഷൈബിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിപ്പിക്കുന്ന നിലമ്പൂരിലെ തുർകിഷ് ബേക്കറി നടത്തുന്നത് സുനിൽ ആണ്.