സഹകരണ പെന്‍ഷന്‍കാര്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി


മലപ്പുറം; നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിച്ച് സഹകരണ ജീവനക്കാരുടെതിന് തുല്യമാക്കുക,മിനിമം പെന്‍ഷന്‍ 8000 രൂപയായും മെഡിക്കല്‍ അലവന്‍സ് 1000 രൂപയായും വര്‍ദ്ധിപ്പിക്കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ സഹകകരണ ജീവനക്കാരെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി സഹകരണ പെന്‍ഷന്‍കാര്‍ സിവില്‍ സ്റ്റഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടപ്പിച്ച സമര പരിപാടികള്‍ മലപ്പുറം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ ദിവാകരന്‍,പുറത്തൂര്‍ ഗോപി,എം കെ രാംദാസ് എം ശ്യാം,പി ജ്യോതി, എന്‍ കെ ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി അഹമ്മദ് കുട്ടി സ്വാഗതവും ട്രഷറര്‍ കെ എം സരള നന്ദിയും പറഞ്ഞു.
ഫോട്ടോ;1 സഹകരണ പെന്‍ഷന്‍കാര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും മലപ്പുറം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ; 2 വിവധ ആവശ്യങ്ങളുന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി മലപ്പുറത്ത് നടത്തിയ പ്രകടനം