മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്യോഗ് 2022 മലപ്പുറം മെഗാജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലപ്പുറം : മെയ് 29 ന് (ഞായര്‍) നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴ് കേന്ദ്രങ്ങളില്‍ ഗ്രൂമിംഗ് നടത്തിയതിനു ശേഷമാണ് ജോബ് ഫെയര്‍നടത്തുന്നത്. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മൂന്ന് വ്യത്യസ്ത സമയങ്ങളിലായിരിക്കും ഇന്റര്‍വ്യു നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍കൂട്ടി ഈ വിവരം നല്‍കുന്നതാണ്. 30 കമ്പനികള്‍ വെര്‍ച്വല്‍ ഇന്റര്‍വ്യു നടത്തും. 200 ലധികം കമ്പനികള്‍ ഈ ജോബ് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. ഈ കമ്പനികള്‍ക്ക് ഇന്റര്‍വ്യു നടത്താനുള്ള സൗകര്യങ്ങള്‍ അമല്‍ കോളേജില്‍ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ ഇതുവഴി ലഭിക്കും. 13, 400 പേര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോബ് മാച്ചിംഗ്, ഹാള്‍ ടിക്കറ്റ് എന്നിവ ഇന്ന് (ശനി) രാവിലെ 11 മണി വരെ അവസരം നല്‍കും. 400ലധികം വളണ്ടിയര്‍മാരെയും മറ്റു ഭൗതിക സൗകര്യങ്ങളും അമല്‍ കോളേജില്‍ ഒരുക്കിയിട്ടുണ്ട്.
നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് നടന്ന അവസാനഘട്ട വിലയിരുത്തല്‍ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ അബ്ദുല്‍ കരീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ ടി അഷ്‌റഫ്, വി കെ എം ഷാഫി, വി പി ജസീറ, കെ. സലീന ടീച്ചര്‍, ടി പി ഹാരിസ്, ചീഫ് കോ. ഓര്‍ഡിനേറ്റര്‍ ജബ്ബാര്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ ഡോ. സക്കരിയ ടി വി, ജെ എസ് എസ് ഡയറക്ടര്‍ വി ഉമ്മര്‍ കോയ, സി എച്ച് ഇക്ബാല്‍, ഡോ. അബ്ദുല്‍ ഷാക്കീര്‍, ഡോ. ഷമീര്‍ ബാബു ടി, ഡോ. ഹാഫിസ് വി കെ, ഡോ. വി എസ് അലി ജാഫര്‍, ഡോ. ശിഹാബുദ്ദീന്‍ എന്‍, ഡോ. ശിഹാബുദ്ദീന്‍ സി, അഹമ്മദ് സലീം ടി പി, നിഷ എന്‍, സിനി കെ, കെ എന്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.