ഹനീഫ പെരിഞ്ചീരി നാളെ വിരമിക്കും

മലപ്പുറം: മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി 29 വര്‍ഷത്തെ സ്തുതിര്‍ഹമായ സേവനത്തിന് ശേഷം 31052022 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും.
താഴേ തട്ടിലും സി ഗ്രേഡിലുമായിരുന്ന മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്കിനെ ചുരുങ്ങിയ കാലം കൊണ്ട് സുപ്പര്‍ ഗ്രേഡ് ക്ലാസ് ‘1’ എ പദവിയിലേക്ക് ഉയര്‍ത്തി. പഴയ കെട്ടിടം പൊളിച്ച് മാറ്റി ബഹുനില കെട്ടിടം പണിതു. മികച്ച പ്രകടനത്തിന് 6 തവണ സംസ്ഥാന അവാര്‍ഡും ദേശിയ തലത്തില്‍ മൂന്ന് പുരസ്‌കാരങ്ങളും കരസ്ഥമാക്കിയാണ് ഹനീഫ പടിയിറങ്ങുന്നത്.


മികച്ച ചീഫ് എക്‌സിക്യൂട്ടി വിനുള്ള ദേശീയ അവാര്‍ഡും ഹനീഫ സ്വന്തമാക്കി. ആറ് ജീവനക്കാര്‍ മാത്രമായിരുന്ന മക്കരപ്പമ്പ ബാങ്കില്‍ ഇന്ന് 81 പേര്‍ക്ക് തൊഴിലവസരം നല്‍കാനായി എന്നത് എടുത്ത് പറയേണ്ട നേട്ടമാണ്. നഷ്ടത്തിലായിരുന്ന ബാങ്ക് ഇപ്പോള്‍ തുടര്‍ച്ചയായി അറ്റ ലാഭത്തിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. നിക്ഷേപം 7 കോടിയില്‍ നിന്നും 214 കോടി രൂപയായും, വായ്പ 5 കോടിയില്‍ നിന്നും 158 കോടിയായി , ഓഹരി ഒന്നര ലക്ഷത്തില്‍ നിന്ന് 268 ലക്ഷമാക്കിയും ഉയര്‍ത്താനായി. 6 ബ്രാഞ്ചുകളുണ്ട്.
പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം മത്സരിക്കാന്‍ കോര്‍ ബാങ്കിങ്ങ്, മൈക്രോ എ.ടി.എം , മൊബൈല്‍ ആപ്പ് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഈ ബാങ്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏതൊരു വ്യക്തിക്കും വായ്പ നല്‍കാനും ഇടപാട് നടത്താനും സഹകരണ വകുപ്പില്‍ നിന്നും പ്രവര്‍ത്തനാ അനുമതി നേടിയെടുത്തു. ഒരാള്‍ക്ക് 50 ലക്ഷം രൂപ വരെ ഇപ്രകാരം വായ്പ നല്‍കിവരുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് വന്ന എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി, പി.ടി.എം ഗവ: കോളേജില്‍ യൂണിവേയ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, മലപ്പുറം ഗവ: കോളേജ് യൂണിയന്‍ ചെയര്‍മാന്‍ , തിരൂരങ്ങാടി പി.എസ്.എം. ഓ.കോളേജില്‍ നിന്നും വീണ്ടും യു.യു.സി , കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, അക്കാഡമിക്ക് കൗണ്‍സില്‍ മെമ്പര്‍, സെനറ്റ് മെമ്പര്‍, കേരള ലോ അക്കാഡമി ലോ കോളേജില്‍ നിന്ന് നിയമ ബിരുദം, ബാംഗ്ലൂര്‍ െ്രെകസ്റ്റ് കോളേജില്‍ നിന്നും ങആഅ യും, പാലക്കാട് ട്രെയ്‌നിങ്ങ് കോളേജില്‍ നിന്ന് എച്ച്. ടി.സി യും കരസ്ഥമാക്കി.

ബാങ്ക് സെക്രട്ടറിമാരുടെ സംസ്ഥാന പ്രസിഡന്റാണ്, കൊ ഓപ്പറേറ്റിവ് എംപ്പോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഉപാധ്യക്ഷനും.
കോഓപ്പറേറ്റിവ് ബാങ്കുകള്‍ക്ക് വേണ്ടി ആദായ നികുതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. പൊതുപ്രവര്‍ത്തകനും കേരളത്തില്‍ അറിയപ്പെടുന്ന സഹകാരിയുമായ ഹനീഫ പെരിഞ്ചീരി മക്കരപറമ്പ സ്വദേശിയാണ്.