വ്യാപാര ലൈസന്‍സ്: ഉത്തരവ് പിന്‍വലിക്കണം; കെട്ടിട ഉടമകള്‍
മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ
ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ബിന്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
ഉടമ അറിയാതെ വാടക മുറികള്‍ കൈമാറ്റം ചെയ്യുന്നതും മേല്‍ വാടകക്ക് കൊടുക്കുന്നതും പതിവായിരിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉടമസ്ഥാവകാശം തന്നെ നഷ്ടപ്പെടുന്ന ഈ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം കോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് കാസര്‍ക്കോട് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സക്രട്ടറി നടരാജന്‍ പാലക്കാട്, വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ് പ്രസിഡന്റുമാരായ കെ.എസ്.മംഗലം, പി.കെ.ഫൈസല്‍ കോഴിക്കോട്, സെക്രട്ടറിമാരായ അഡ്വ.ജനില്‍ ജോണ്‍, പി.ചന്ദ്രന്‍ മണാശ്ശേരി, കെ.മുഹമ്മദ് യൂനുസ്, റീഗള്‍ മുസ്തഫ, സി.ടി കുഞ്ഞോയി, കെ.ആലിക്കോയ ഹാജി, ഇ.മുമ്മദ് അലി ബാപ്പുട്ടി, പുല്ലാണി അഹ്മ്മദ് കോയ, എ.മുസ്തഫ ഹാജി, സി.കെ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.