ഒ ബി സി സമുദായത്തെ കേരള സര്‍ക്കാര്‍ അവഗണിക്കുന്നു
മലപ്പുറം: ഒ ബി സി സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ പരമായും തൊഴില്‍പരമായും ഉയരുവാന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ബി ജെ പി, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന് പറഞ്ഞു. ഒ ബി സി മോര്‍ച്ച ജില്ലാ കണ്വെന്ഷന് മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒബിസി വിഭാഗത്തിന് സര്‍ക്കാറില്‍ നിന്നും ഇതുവരെയായി അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാത്തത് ഈ സമുദായത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ് എന്നതിന് തെളിവാണ്. ഉയര്‍ന്ന ജോലിക്ക് അര്‍ഹത ഉണ്ടായിട്ടു പോലും ഒ ബി സി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. താല്‍ക്കാലികമായി പിന്നോക്ക സമുദായം പിടിച്ചു നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി വിജയകുമാര്‍ കാടാമ്പുഴ അധ്യക്ഷത വഹിച്ചു.
ബി ജെ പി ജില്ലാ ്പ്രസിഡന്റ് രവി തേലത്ത്, ജനറല്‍ സെക്രട്ടറി പി ആര് രശ്മില്‍നാഥ്, ഒ ബി സി മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ എം കെ ദേവീദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പത്മകുമാര്‍ അമ്പാളി , ശശി പരാരമ്പത്ത്, മനോജ് പാറശ്ശേരി, വി വി സഹദേവന്, സുധീഷ് വള്ളിക്കാട്, ശിവദാസന്‍ എടവണ്ണ, സുബ്രഹ്മണ്യന്, ഗീത കെ എ എന്നിവര്‍ സംസാരിച്ചു