Shobika

ബദല്‍ സ്‌കൂള്‍ അടച്ചു പൂട്ടിയത് അംഗീകരിക്കാനാവില്ല: കേരള ദളിത് യുവജന ഫെഡറേഷന്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ എടവണ്ണ ചാത്തല്ലൂര്‍ രണ്ടാം വാര്‍ഡില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന ബദല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ സ്‌കൂള്‍ അടച്ചതിനെ  ഒന്നുമുതല്‍ നാലു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 12കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം ലഭിക്കാതെ ദുരിതത്തിലായത്. സ്‌കൂള്‍ തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും പുസ്തകമോ യൂണിഫോമോ ഇവര്‍ക്ക് ലഭ്യമായിട്ടില്ല. ചോലാറ കോളനിയില്‍ നിന്നും ചാത്തല്ലൂരിലേ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെങ്കില്‍ തന്നെ കിലോമീറ്ററുകളോളം താണ്ടി   ചെങ്കുത്തായ റോഡും വലിയ ചോലകളും കടന്നു വേണം വിദ്യാലയത്തിലെത്താന്‍.ജീപ്പ് മുഖേന മാത്രമേ ഈ വഴി പോകുവാനായി സാധിക്കുകയുള്ളു. ജീപ്പ് മറിയുന്ന സാഹചര്യം വരെ ഇവിടെ ഉണ്ടായിട്ടുണ്ട് ഒന്നുമുതല്‍ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന കുരുന്നുകളെ കൂലി വേല ചെയ്യുന്ന മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിക്കുന്നതിനു വലിയ ചിലവും ബുദ്ധിമുട്ടുമാണ് സഹിക്കുന്നത് . ചോലാറ ബദല്‍ സ്‌കൂളില്‍ ഇതുവരെ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ പ്രമോഷനോട് കൂടി മാറ്റം ലഭിച്ചപ്പോള്‍ ബദല്‍ സംവിധാനങ്ങളൊന്നും തന്നെ ചെയ്യാതിരുന്നതിനാല്‍  12പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിക്കിടക്കുന്നത് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തി സ്‌കൂള്‍ പുനസ്ഥാപിക്കണം കേരള ദലിത് യുവജന ഫെഡറേഷന്‍ നേതാക്കള്‍  ആവശ്യപ്പെട്ടു.

1 st paragraph
കേരള ദളിത് യുവജന ഫെഡറേഷന്‍ നേതാക്കള്‍ ബദല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുന്നു

 കേരള ദലിത് യുവജന ഫെഡറഷന്‍ സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് രമേശ് കൊണ്ടോട്ടി
ജില്ലാ സെക്രട്ടറി മിഥുന്‍ ബാബു, രഞ്ജിത്ത്, എന്നിവര്‍ ചോലറ ബദല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും ചെയ്തു

2nd paragraph