Shobika

പാണമ്പ്രയിൽ നടുറോഡിൽ മർദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ മർദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ്  നേതാവ് അറസ്റ്റിൽ. മുസ്ലിം ലീഗിന്റെ മുനിസിപ്പൽ കമ്മിറ്റി ട്രഷറർ റഫീഖ് പാറക്കൽ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

1 st paragraph

ഈ മാസം 16നാണ് പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹിം ഷബീർ എന്നയാൾ ക്രൂരമായി മർദിച്ചത്. ദേശീയപാതയിൽ ജനക്കൂട്ടത്തിനിടയിൽ യുവാവ് അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

2nd paragraph

തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുക്കുയും ചെയ്തു. പിടിയിലായ മുസ്ലിം ലീഗ് നേതാവ് ഈ പെൺകുട്ടികളുടെ പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയായിരുന്നു. പരപ്പനങ്ങാടി പൊലീസിലാണ് പെൺകുട്ടികൾ പരാതി നൽകിയത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.