ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നു; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
പെരിന്തല്‍മണ്ണ: നഗരത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന. ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. പെരിന്തല്‍മണ്ണ ആയിഷ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടല്‍ അറേബ്യയില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി ബീഫ് എന്നിവ പിടിച്ചെടുത്തത്. വൃത്തിഹീനമായ പൂപ്പല്‍ നിറഞ്ഞ ഫ്രീസറില്‍ ആയിരുന്നു പാചകം ചെയ്തും പാചകം ചെയ്യുന്നതിനായി സംഭരിച്ച മാംസങ്ങളും സൂക്ഷിച്ചു വച്ചത്.
വൃത്തിഹീനവും ശരിയായ തരത്തില്‍ മാലിന്യസംസ്‌കരണവും നടത്താതെ ആയിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, ഗോപാലകൃഷ്ണന്‍, മുനീര്‍ എന്നിവര്‍ പങ്കെടുത്തു.