Fincat

സ്വപ്നയുടെ വെളിപ്പെടുത്തൽ; ഇഡി തുടരന്വേഷണത്തിന്, രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

കൊച്ചി: മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ ഇഡി തുടരന്വേഷണത്തിന്. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും.

1 st paragraph

കള്ളപ്പണക്കേസിൽ ഇഡി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് തടസമില്ല. വീണ്ടും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയേയും കുടുംബത്തെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

2nd paragraph

ദുബായിലേക്ക് നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറലിന്റെ ഓഫീസിൽ നിന്ന് ബിരിയാണിപ്പാത്രങ്ങളിൽ ഭാരമുള്ള ലോഹവസ്തുക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ നിരവധി തവണ എത്തിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, നളിനി നെറ്റോ റിട്ട. ഐ.എ.എസ്, മുൻമന്ത്രി കെ.ടി. ജലീൽ തുടങ്ങിയവർക്ക് പങ്കുണ്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.