സരിത്ത് വിജിലൻസ്കസ്റ്റഡിയില്‍; രോക്ഷാകുലയായി സ്വപ്‌ന; പൊളിറ്റിക്‌സ് ഈസ് എ ഡേര്‍ട്ടി ഗെയിം
സരിത്ത് വിജിലൻസ്കസ്റ്റഡിയില്‍; രോക്ഷാകുലയായി സ്വപ്‌ന; പൊളിറ്റിക്‌സ് ഈസ് എ ഡേര്‍ട്ടി ഗെയിം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തതില്‍ പൊട്ടിത്തെറിച്ച് സ്വപ്‌നാ സുരേഷ്. അഞ്ചാം പ്രതിയായ ശിവശങ്കറിനെയോ ആറാം പ്രതിയായ തന്നെയോ കസ്റ്റഡിയില്‍ എടുക്കാതെ വിജിലന്‍സ് എന്തിന് ഏഴാം പ്രതിയായ സരിത്തിനെ കസ്റ്റഡിയില്‍ എടുത്തുവെന്ന് സ്വപ്‌ന ചോദിക്കുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല, ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും സ്വപ്‌ന പ്രതികരിച്ചു. ഹേബിയസ് കോർപ്പസ് ഫയല്‍ ചെയ്യും.
തന്റെ വീട്ടിലുണ്ടായിരുന്ന മകനും സഹായിയുമാണ് ഒരു സംഘം വീട്ടിലെത്തി സരിത്തിനെ കൊണ്ടുപോയെന്ന് അറിയിച്ചത്. മകന്‍ ഇപ്പോള്‍ തന്റെ കൂടെയാണ്. എന്തും സംഭവിക്കാം. ഇതൊരു ഡേര്‍ട്ടി ഗെയിം ആണ്. പൊളിറ്റിക്‌സ് ഈസ് എ ഡേട്ടി ഗെയിം എന്നും സ്വപ്‌നാ സുരേഷ് ദേഷ്യത്തോടെ പ്രതികരിച്ചു.
‘എനിക്ക് ഭയം ഇല്ല. എന്നെ കൊല്ലൂ. ഞാന്‍ എന്റെ രഹസ്യമൊഴിയില്‍ കൃത്യമായി പറഞ്ഞ ഒരു കാര്യം ഉണ്ട്. ‘ജയിലില്‍വെച്ച് ഡിഐജി അജയ് കുമാര്‍ എന്നെ ഇത്രയും പീഡിപ്പിച്ചെങ്കില്‍ വെളിയില്‍ നില്‍ക്കുമ്പോള്‍ ഏത് കള്ളക്കേസിലും കുടുക്കും.’ എന്ന്. മുഖ്യമന്ത്രിയെകുറിച്ച് എനിക്ക് നല്ല അഭിപ്രായവും ചീത്ത അഭിപ്രായവും ഇല്ല. അത് എന്റെ വിഷയമല്ല. ആക്രമണത്തെകുറിച്ച് മാത്രമാണ് പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഞാനാരാണ്. ജനം കൊടുക്കട്ടെ. അവരല്ലെ എടുത്ത് മുകളില്‍ വെ്ച്ചിരിക്കുന്നത്.’ സ്വപ്‌ന സുരേഷ് കൂട്ടിചേര്‍ത്തു.
സ്വപ്‌നയുടെ പ്രതികരണം-
സോളിസിറ്റര്‍ ഓഫീസര്‍ സരിത്താണെന്ന് എല്ലാവര്‍ക്കും അറിയാം. സരിത്തിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഇങ്ങനെയുള്ള ആക്രമണം മുന്നില്‍ കണ്ടാണ് സരിത്തെന്ന നിലയില്‍ ഞാന്‍ സംസാരിക്കാത്തത്. സരിത്ത് അവിടുത്തെ പിആര്‍ഒ ആണ്. എല്ലാ കാര്യങ്ങളും സരിത്തിനറിയാം. നമ്മള്‍ എല്ലാവരും ജയിലില്‍ കിടന്നവരാണ്.
തട്ടികൊണ്ടുപോയത് വിജിലന്‍സ് ആണോയെന്ന് എനിക്ക് അറിയില്ല. അവര്‍ തെളിയിക്കട്ടെ. എന്തുകൊണ്ട് സരിത്ത്. അഞ്ചാം പ്രതി ശിവശങ്കറാണ്. ആദ്യം ശിവശങ്കറിനെ കൊണ്ടുപോകണം. ആറാം പ്രതി സ്വപ്‌ന സുരേഷാണ്. അവരെ കൊണ്ടുപോകണം. എന്തുകൊണ്ട് സരിത്. എങ്ങനെ സരിത്തിനെ തൂക്കിയെടുത്ത് കൊണ്ടുപോകണം.
ലൈഫ് മിഷനാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. വിജിലന്‍സിലിരിക്കുന്ന ഓഫീസര്‍മാര്‍ ആര് പറയുന്നതാണ് അനുസരിക്കുന്നത്. എന്ത് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. എന്തുകൊണ്ട് വീട്ടുകാരെ അറിയിച്ചില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ആദ്യം ഫോണ്‍ റിംഗ് ചെയ്തിരുന്നു. പിന്നീടാണ് സ്വിച്ച് ഓഫ് ചെയ്തത്.
എന്റെ വീട്ടില്‍ മകനും ജോലിക്കാരിയും ഉണ്ടായിരുന്നു. അവരാണ് തട്ടികൊണ്ടുപോയ വിവരം എന്നെ അറിയിച്ചത്. മകന്‍ ഇപ്പോള്‍ എന്റെ കൂടെയാണ്. കാരണം എന്തും സംഭവിക്കാം. ഇതൊരു ഡേര്‍ട്ടി ഗെയിം ആണ്. പൊളിറ്റിക്‌സ് ഈസ് എ ഡേട്ടി ഗെയിം.
എനിക്ക് ഭയം ഇല്ല. എന്നെ കൊല്ലൂ. ഞാന്‍ എന്റെ രഹസ്യമൊഴിയില്‍ കൃത്യമായി പറഞ്ഞ ഒരു കാര്യം ഉണ്ട്. ‘ജയിലില്‍വെച്ച് ഡിഐജി അജയ് കുമാര്‍ എന്നെ ഇത്രയും പീഡിപ്പിച്ചെങ്കില്‍ വെളിയില്‍ നില്‍ക്കുമ്പോള്‍ ഏത് കള്ളക്കേസിലും കുടുക്കും.’
മുഖ്യമന്ത്രിയെകുറിച്ച് എനിക്ക് നല്ല അഭിപ്രായവും ചീത്ത അഭിപ്രായവും ഇല്ല. അത് എന്റെ വിഷയമല്ല. ആക്രമണത്തെകുറിച്ച് മാത്രമാണ് പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഞാനാരാണ്. ജനം കൊടുക്കട്ടെ. അവരല്ലെ എടുത്ത് മുകളില്‍ വെ്ച്ചിരിക്കുന്നത്.