Fincat

മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി പ്രതിഷേധം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.സുരക്ഷാ വലയം ഭേദിച്ച് അകത്തുകടന്ന് കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.

1 st paragraph

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി.നാല്‍പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേരും രണ്ട് കമാന്‍ഡോ വാഹനത്തില്‍ പത്തുപേരും ദ്രുതപരിശോധനാ സംഘത്തില്‍ എട്ടുപേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.

2nd paragraph

സമ്മേളന വേദിയിലേക്കുള്ള റോഡ് പൂര്‍ണമായും അടച്ചു.മുഖ്യമന്ത്രി എത്തുന്നതിനു ഒരുമണിക്കൂര്‍ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു.പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളില്‍ കയറണമെന്നായിരുന്നു നിര്‍ദേശം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിര്‍ദേശിച്ചു. പ്രസ് പാസിനു പുറമെ സംഘാടകരുടെ പ്രത്യേക പാസും കൂടി കൈയില്‍ കരുതണമായിരുന്നു.