സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു
മലപ്പുറം; ആള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയെടുത്ത സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി കെ വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരന് അഡ്വക്കറ്റ് പി ടി നരേന്ദ്ര മേനോന്, സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോന്,റിട്ടയേര്‍ഡ് കലാമണ്ഡലം പ്രിന്‍സിപ്പാള്‍ ഗുരു കലാമണ്ഡലം പത്മിനി ടീച്ചര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. തുടര്‍ന്ന് പഠനകളരി പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായി, കലാമണ്ഡലം സുശീല,കലാമണ്ഡലം ഭാഗ്യേശ്വരി, കലാമണ്ഡലം സരോജിനി, കലാമണ്ഡലം അംബിക, സുമേഷ് കോട്ടക്കല്‍, ,പ്രമോദ് തൃപ്പനച്ചി ശിവദാസ് മഞ്ചേരി എന്നിവര്‍ സംസാരിച്ചു . കലാമണ്ഡലം ഷൈജു (മൃദംഗം), ശിവദാസ്, ആരാധിക(വയ്പാട്ട് ), പത്മകുമാര്‍ ( വയലിന്),ഷാജു (ഓടകുഴല്‍),സുകുമാരന്‍ (ഇടക്ക) എന്നിവര്‍ കച്ചരിക്ക് പക്കമേളമൊരുക്കി.
ഫോട്ടോ; ആള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയെടുത്ത സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരി ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയപ്പോള്‍