ടിപ്പര്‍ ലോറികള്‍ക്കെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണം


മലപ്പുറം; ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 10 മണി വരെ സര്‍വ്വീസ് പാടില്ലെന്ന അധികൃതരുടെ ഉത്തരവ്
പിന്‍വലിക്കണമെന്ന് ജില്ലാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു റോഡ് അപകടങ്ങള്‍ക്ക് കാരണം തൊഴിലാളികളുടെ അശ്രദ്ധമാത്രമാണെന്ന് ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നു.വാഹനപെരുപ്പത്തിനും റോഡിന്റെ അപര്യാപ്തക്കും അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിനും പരിഹാരം കാണാതെ റോഡ് അപകടങ്ങള്‍ ഡ്രൈവര്‍മാരുടെ തലയില്‍ കെട്ടിവെക്കുന്ന പ്രവണത അപകടകരമാണ്.റോഡ് അപകടങ്ങള്‍ക്ക് െ്രെഡവറുടെ അശ്രദ്ധ ഒരു കാരണം മാത്രമേ ആകുന്നൊള്ളൂ.സമ്മേളനം അഭിപ്രായപ്പെട്ടു.


കണ്‍വെന്‍ഷന്‍ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു
പ്രസിഡന്റ് അഡ്വ: പി.ഹംസകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഗോവിന്ദന്‍കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി ഐ ടി യു ജില്ലാ സെക്രട്ടറി അഡ്വ:ഫിറോസ്ബാബു, പ്രസംഗിച്ചു,എ.പി.അബ്ദുള്‍റൗഫ് സ്വാഗതവുംടി.പി.നജീബ്‌നന്ദിയും പറഞ്ഞു.ഭാരവാഹികളായി അഡ്വ:പി.ഹംസകുട്ടി (പ്രസിഡന്റ്),

എം.കെ.ചന്ദ്രന്‍,പി.മുഹമ്മദ്,എ.പി.രാഹുല്‍(വൈസ് പ്രസിഡന്റുമാര്‍),കെ.ഗോവിന്ദന്‍കുട്ടി (ജനറല്‍ സെക്രട്ടറി),ജാബിര്‍ ഉനൈസ് (സെക്രട്ടറി),എ.പി.അബ്ദുള്‍റൗഫ് (ട്രഷര്‍ ) , ടി.പി.നജീബ്,എ.കെ.വരദന്‍,കെ.വി.കോമുക്കുട്ടി,എ.ആര്‍.രതീഷ്,കെ.അഷറഫ്,ഇ.അബ്ദുറഹിം,ടി.കെ.അബ്ദുസലാം,അബ്ദുള്‍ലത്തീഫ്, പി.എം.അബ്ദുസലാം(ജില്ലാ കമ്മറ്റി അംഗങ്ങള്‍)
എന്നിവരെ തെരഞ്ഞെടുത്തു.


ടിപ്പര്‍ ലോറി തൊഴിലാളി കണ്‍വെന്‍ഷന്‍ വണ്ടൂരിലും ടോറസ് തൊഴിലാളികളുടെ യോഗം കൊണ്ടോട്ടിയിലും മല്‍സ്യവണ്ടിയിലെ തൊഴിലാളികളുടെ യോഗം താനൂരിലും വിളിച്ചു ചേര്‍ക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഫോട്ടോ ;ജില്ലാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്യുന്നു