കലാ കായിക അധ്യാപകര്‍ സൂചനാ സമരം നടത്തി


മലപ്പുറം; സേവന വേതന വ്യവസ്ഥകളിലെ അസമത്വം അവസാനിപ്പിക്കണമെന്നും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമഗ്രശിക്ഷ കേരളയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ  കലാ കായിക അധ്യാപകര്‍ സമഗ്രശിക്ഷാ കേരള ജില്ലാ ഓഫീസിന് മുന്നില്‍ സൂചനാ സമരം നടത്തി.

സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം  കലാ കായിക അധ്യാപകര്‍  മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം


സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം നടന്ന ധര്‍ണ്ണ  അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ കെ ജിഷാദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ദിവ്യ ഇന്ദീവരം അധ്യക്ഷത വഹിച്ചു. , എം പി മനോജ് കുമാര്‍,ഇ സി അനീസ് ബാബു,ഷമീനാ റോഷ്‌നി,കെ സുനില്‍ കുമാര്‍,ഐ എ ലത,പി പി ദേവയാനി,ഹരിദാസ് മഞ്ചേരി എന്നിവര്‍ സംസാരിച്ചു. ശശി മോങ്ങം സ്വാഗതവും എന്‍ ടി മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു. നേരത്തെ മുനിസിപ്പല്‍ ബസ്റ്റാന്‍ പരിസരത്ത് നിന്നാരംഭിച്ച റാലിയയില്‍ 15 ബി ആര്‍ സി കളിലെയും സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ പങ്കെടുത്തു.പാട്ട് പാടിയും ചിത്രം വരച്ചും ക്രാഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയും നിരത്തില്‍ ഫുട്‌ബോള്‍ കളിച്ചും  അധ്യാപകര്‍ ധര്‍ണ്ണയില്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു.