എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.26% വിജയം
സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. http://www.pareekshabhavan.kerala.gov.in, http://www.sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.
എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.26% വിജയംസെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. http://www.pareekshabhavan.kerala.gov.in, http://www.sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം. എസ് എസ് എൽ സി ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനം ആണ് ഇത്തവണത്തെ വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 44363 ആണ്. കൂടുതൽ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം 3024 എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു.കണ്ണൂരാണ് ഏറ്റവുമധികം വിജയശതമാനം നേടിയ റവന്യൂ ജില്ല. വയനാടാണ് കുറവ്. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. 2962 കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ ഗ്രേസ് മാർക്കില്ല എന്നതും പ്രത്യേകതയാണ്. ഫോക്കസ് ഏരിയയിൽ നിന്നും 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയ്‌ക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങളുമാണ് പരീക്ഷയ്‌ക്ക് ഉൾപ്പെടുത്തിയത്.കഴിഞ്ഞ വർഷം 99.47 ശതമാനമായിരുന്നു വിജയം.