Fincat

സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; സിപിഎം നേതാവ് അറസ്റ്റിൽ

തൃശൂര്‍: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയന്‍ചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സുരേന്ദ്രന്‍. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1 st paragraph

ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരില്‍ വിദ്വേഷം നിറഞ്ഞ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ പോപുലര്‍ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മിറ്റി സുരേന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

2nd paragraph