അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായന ഉപയോഗപ്പെടുത്തണം- പി ഉബൈദുള്ള എം എല്‍ എ
മലപ്പുറം: അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായനാദിനം ഉപയോഗപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മാനവ സമൂഹത്തിന്റെ ശരിയായ ദിശയിലേക്കുള്ള പാത തെളിയിക്കുവാന്‍ വായന അനിവാര്യമാണ്. വായനയിലൂടെ മാത്രമേ അറിവിന്റെ നിറകുടമായി മാറുവാന്‍ മനുഷ്യ സമൂഹത്തിന് സാധ്യമാവുകയുള്ളു. ആധുനിക സമൂഹത്തിന്റെ പുരോഗതിക്കൊപ്പം മനുഷ്യന് പരന്ന വായന കൂടി ആവശ്യമാണ്. പുതു തലമുറക്ക് നന്മയുടെ ദിശാബോധം നല്‍കുവാന്‍ വായനാദിനം ഏറെ ഉപകരിക്കൂമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും സമൂഹത്തിന്റെ വിജയം വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്ക് കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണയില്‍ വാര്‍ഡ് മെമ്പറുടെ ആദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ എം ടി ബഷീര്‍, എം പി മുഹമ്മദ്, സി എച്ച് ഹക്കീം മാസ്റ്റര്‍, സി എച്ച് ഇബ്രാഹിം മാസ്റ്റര്‍, എം ടി ഉമ്മര്‍ മാസ്റ്റര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സിനി ടീച്ചര്‍, പറവത്ത് അബ്ബാസ്, റഫീഖ് സി എച്ച്, അഡ്വ. പറവത്ത് കുഞ്ഞി മുഹമ്മദ്, കെ പി സിദ്ധീഖ്, കെ പി ശബ്്‌ന ഷാഫി, പി പി മുജീബ് എന്നിവര്‍ പ്രസംഗിച്ചു.