പുസ്തകം പ്രകാശനം ചെയ്തു
മലപ്പുറം; പുതിയ വാക്കുകള്‍ ഭാഷയിലേക്കു ഉള്‍ച്ചേര്‍ക്കുമ്പോഴാണു സാഹിത്യ കൃതി കൂടുതല്‍ പ്രസക്തമാകുന്നതെന്നു മലയാളം സര്‍വകലാശാല വിസി അനില്‍ വള്ളത്തോള്‍. കൈപ്പഞ്ചേരി രാമചന്ദ്രന്റെ ‘ഓര്‍മറി’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്റെ ഭാഷയ്ക്കൊപ്പം അവന്റെ ദേശവും പുസ്തകത്തിലൂടെ വായനക്കാരിലെത്തുന്നു.
പാലക്കാട് ജനിച്ച്, മലപ്പുറത്ത് ദീര്‍ഘകാലം ജോലി ചെയ്ത രാമചന്ദ്രന്റെ പുസ്തകത്തില്‍ ഈ രണ്ടു നാടുകളുമുണ്ടെന്നു അനില്‍ വള്ളത്തോള്‍ പറഞ്ഞു. കവി മണമ്പൂര്‍ രാജന് ബാബു അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ ജേക്കബ് ജോണ്‍ പുസ്തകം ഏറ്റുവാങ്ങി. ജി.കെ.രാംമോഹന്‍, വിമല്‍ കോട്ടയ്ക്കല്‍, ഡാനി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.