ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി 10മാസം പ്രായമായ കുഞ്ഞ് മരിച്ചു


മലപ്പുറം: ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി മലപ്പുറം പൂക്കോട്ടുംപാടത്ത് 10മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടികള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെയാണ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. പൂക്കോട്ടുംപാടം കൂറ്റമ്പാറ ചെറായി വള്ളിക്കാടന്‍ ഫൈസല്‍ ബാബുവിന്റെ മകള്‍ ഫാത്തിമാ ഫര്‍സിനാണ് മരിച്ചത് . ഇന്നു വൈകുന്നേരത്തോടെ കുട്ടികള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. വീട്ടുകാര്‍ ഉടനെ കുറ്റമ്പാറയിലെ ഡോക്ടറുടെ ചികിത്സ തേടുകയും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ. വീട്ടിലെ സഹോദരങ്ങളായ കുട്ടികള്‍ക്കൊപ്പം വെച്ചുകൊടുത്തതായിരുന്നു ഉറുമാമ്പഴം. എന്നാല്‍ ചെറിയ പഴമായതിനാലും പ്രായസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് കരുതിയതിയുമാണ് മാതാവ് കഞ്ഞിനെ ഇരുത്തി അപ്പുറത്തേക്കുപോയത്. വീട്ടുകാരുടെ ശ്രദ്ധമാറിയപ്പോള്‍ കൂടെയുള്ള കുട്ടികള്‍ കഴിക്കുന്നതോടൊപ്പം കുഞ്ഞും എടുത്ത് കഴിക്കുകയായിരുന്നു. ഇതോടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ആദ്യം ചെറിയ അശ്വസ്തത അനുഭവപ്പെടുകയും പിന്നീട് ശ്വാസ തടസം വരികയുമായിരുന്നു. സംഭവം കണ്ടയുടന്‍തന്നെ വീട്ടുകാര്‍ കുഞ്ഞുമായി ആശുപത്രിയിലേക്കു ഓടുകയായിരുന്നു.