Fincat

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് പ്രസ്താവനയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സിപിഎം നേതൃത്വവും രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ തള്ളി രംഗത്തെത്തി. പാർട്ടി നേതൃത്വം അറിയാത്ത സമരമായിരുന്നു ഇതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

2nd paragraph

രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തെ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം പിബി അംഗം എ വിജയരാഘവനും നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇ ഡി രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സമരങ്ങൾ മാതൃകാപരമാകണമെന്ന് എ വിജയരാഘവനും പറഞ്ഞു.