അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക: ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍
മലപ്പുറം; ഇന്ത്യന്‍ സേനയെ കരാര്‍ വല്‍ക്കരിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു.
ദീര്‍ഘകാല പരിചയവും പ്രതിബദ്ധതയും സാങ്കേതിക പരിജ്ഞാനവും ആവശ്യമുള്ള സൈനികര്‍ക്ക് പകരം കേവലം 4 വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന് അഗ്‌നി വീറുകള്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് അപകടമാണ്. ലോകത്ത് തന്നെ പ്രതിരോധത്തിന് പണം നീക്കിവെക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യ സൈനികരുടെ കാര്യത്തില്‍ ഉദാര സമീപനം സ്വീകരിക്കുന്നത് സംശയം ജനിപ്പിക്കുന്നതാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ മുദ്രാവാക്യം ഉയര്‍ത്തി രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായത്തെ തകര്‍ത്ത കേന്ദ്ര രാഷ്ട്രീയ നേതൃത്വം സൈനികര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെയുള്ള എല്ലാ ആനു കൂല്യങ്ങളും ഇല്ലാതാക്കുകയാണെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു.
കക്കാടംപൊയില്‍ നടന്ന ക്യാമ്പ് അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ ഡി ജി പി സി ശ്രീധരന്‍ നായര്‍ , അഡ്വപി കെ . ഖലീമുദ്ധീന്‍, അഡ്വ ഐഷ പി ജമാല്‍ , അസ്വ: ടി.കെ. സുല്‍ഫിക്കറലി , അഡ്വ: ടോം.കെ.തോമസ്, ഇ എം കൃഷ്ണന്‍ നമ്പൂതിരി,കെ എം സുരേഷ്,പി പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്റെ സമാപന ദിവസമായ ഇന്ന് (ഞായറാഴ്ച) അഡീ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ്, ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.