നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസ്താവന വാസ്തവ വിരുദ്ധം

മലപ്പുറം; പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായയി ബന്ധപ്പെട്ട് ജില്ലാ സ്പോർട്സ് കൗണ്‍സില്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു
.മുഴുവന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കീഴിലും തെരഞ്ഞെടുക്കപ്പെട്ട സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നിലവിലുണ്ടായിരിക്കെ,അവയെല്ലാം നോക്കുകുത്തികളാക്കിയാണ് ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ നീന്തല്‍ പരിശേധന നേരിട്ട് നടത്തി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കിയത്.
എഴുപത്തി ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പാസ്സായ മലപ്പുറം ജില്ലയില്‍ കേവലം നാല് കേന്ദ്രങ്ങളില്‍ മാത്രം പരിശേധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തികച്ചും അപ്രായോഗികമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ പഞ്ചായത്തുകളെ പഴിചാരി രക്ഷപ്പെടാനുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് കലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങലായ കെ ഇസ്മായില്‍ മാസ്റ്റര്‍,ശ്രീനിവാസന്‍ പുറത്തൂര്‍ ജില്ലാ സെക്രട്ടറി നാസര്‍ എടരിക്കോട്, സുകുമാരന്‍ ഏലംകുളം എന്നിവര്‍ സംസാരിച്ചു.