സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും വിദ്യാഭ്യാസ സെമിനാറും ശനിയാഴ് ച
മലപ്പുറം; പുതുതായി തെരഞ്ഞെടുത്ത പ്രൈവറ്റ് സ്‌കൂള്‍ (എയിഡഡ്)മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറും ജൂലായ് 2 ന് ശനിയാഴ്ച മലപ്പുറം വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണം രാവിലെ 9.30 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ വി കെ ഹാഷിം കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍,പി ഉബൈദുള്ള, രക്ഷാധികാരി കാടാമ്പുഴ മൂസ്സഹാജി, ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈന്‍ ഹാജി കുറ്റൂര്‍ എന്നിവര്‍ സംസാരിക്കും.അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കൊല്ലം മറുപടി പ്രസംഗമ നടത്തും.
തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ സംസ്ഥാന കായിക വകുപ്പുമന്ത്രി വി അബദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ വൈസ് പ്രസിഡന്റ് യു സി കുമാരന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സേവ് എജുക്കഷന്‍ കമ്മറ്റി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ ഷാജിര്‍ ഖാന്‍, അസോസിയേഷന്‍ സംസ്ഥാന ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, എം എല്‍ എമാരായ എ പി അനില്‍ കുമാര്‍, കെ ടി ജലീല്‍,കെ പി എ മജീദ്,മഞ്ഞളാം കുഴി അലി, അഡ്വ യു എ ലത്തീഫ്, പി കെ ബഷീര്‍,പി നന്ദകുമാര്‍,പി ഹമീദ് മാസ്റ്റര്‍, പി വി അന്‍വര്‍,ടി വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍,നജീബ് കാന്തപുരം തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയും എയ്ഡഡ് സൂകുളും എന്ന വിഷയത്തില്‍ ടാല്‍ റോപ്പ് സി ഇ ഒ സഫീര്‍ നജ്മുദ്ധീനും വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും കോടതി വിധികളും എന്ന വിഷയത്തില്‍ അഡ്വ എം സജാദും വിഷയമവതരിപ്പിച്ച് സംസാരിക്കും.
എയ്ഡഡ് വിദ്യാലയങ്ങല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനോ ചര്‍ച്ച ചെയ്യാനോ വിദ്യാഭ്യാസ വകുപ്പില്‍ ആരും തയ്യാറായിട്ടില്ലെന്ന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് നാസര്‍ എടരിക്കോട്,ജില്ലാ പ്രസിഡന്റ് കെ വി കെ ഹാഷിം കോയ തങ്ങള്‍, സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, വര്‍ക്കിംഗ് സെക്രട്ടറി സത്യന്‍ കോട്ടപ്പടി,ട്രഷറര്‍ ബിജു മേലാറ്റൂര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇത്തരം കാര്യങ്ങല്‍ സെമിനാര്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.