Fincat

സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ കരിദിനം ആചരിച്ചു

മലപ്പുറം; കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് 2019 ജൂലായ് ഒന്ന് മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌ക്കരണം നിഷേധിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജീവനക്കാരുടെ ന്യായമായ ഈ ആവശ്യത്തിന് എതിരെ മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു .സി) നേതൃതത്വത്തില്‍ കരിദിനം ആചരിച്ചു .മലപ്പുറം ഡിവിഷന്‍ പരിസരത്ത് വെച്ച് നടന്ന പരിപാടി  ഐ.എന്‍.ടി.യു.സി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി.ഫിറോസ് ഉദ്ഘാടനം ചെയ്തു . കെ.എം സാലി എറയത്തന്‍ അദ്ധ്യക്ഷത വഹിച്ചു ,

1 st paragraph

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി കെ.എം.പ്രദീപ്കുമാര്‍ വിശദീകരണവും നടത്തി ജില്ലാ സെക്രട്ടറി  ഒ.പി. ശിഹാബുദ്ധീന്‍ സ്വാഗതവും, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.ദീപു, സുരാജ് എന്നിവര്‍ ആശംസയും നടത്തി, ഷൈജു നന്ദിയും പറഞ്ഞു

2nd paragraph