പാഠ്യപദ്ധതി പരിഷ്കരണം ഏകപക്ഷീയമാവരുത് : കെ.പി.എസ്.ടി.എ

   മലപ്പുറം :സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കാൻ പോകുന്ന പാഠ്യപദ്ധതി പരിഷ്കരണം ഏകപക്ഷീയമാവരുതെന്ന് കെ.പി.എസ്.ടി എ മലപ്പുറം റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സർക്കാറിനോട് ആവശ്യപ്പെട്ടു.വിവിധ മേഖലയിലുള്ളവരുമായി ചർച്ചകൾ നടത്തി കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിലാവണം പാഠപുസ്തകങ്ങൾ പരിഷ്കരിക്കേണ്ടത്. രണ്ടു ദിവസമായി നടന്ന നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു.

കെ.പി.എസ്.ടി.എ മലപ്പുറം റവന്യൂ ജില്ലാ നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ ഷാജു ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ വൈസ്.പ്രസിഡണ്ട് കെ.ബിജു അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ല പ്രസിഡണ്ട് സി .പി . മോഹനൻ , സെക്രട്ടറി ഇ. ഉമേഷ് കുമാർ , സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പി വിനോദ് കുമാർ , ടി കെ സതീശൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി. രഞ്ജിത്ത്, ഹാരിസ് ബാബു, ടി.വി. സജിൽ കുമാർ , കെ. റിഹാസ്, യു.കെ അബൂബക്കർ എന്നിവർ സംസാരിച്ചു.രണ്ടുദിവസമായി നടന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി കെ. അബ്ദുൽ മജീദ്, ഡോ: കെ.വി മനോജ്, വി.കെ. അജിത് കുമാർ, എൻ. ജയപ്രകാശ് എന്നിവർ ക്ലാസുകൾ എടുത്തു