Fincat

‘എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി, കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ’; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരന്‍ എന്ന് പറഞ്ഞ് പിണറായി വിജയന്‍ സഭയിൽ ചില സംഭവങ്ങളും സൂചിപ്പിച്ചു. ഇതിനാണ് കെ സുധാകരന്റെ മറുപടി. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ… എന്ന് തുടങ്ങുന്നതായിരുന്നു കെപിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

1 st paragraph

മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിൻ്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ എന്നും താങ്കളെ എനിക്ക് അറിയാവുന്നത് പോലെ മറ്റാർക്കാണ് അറിയുന്നത് എന്നും കെ സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

2nd paragraph

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്സാക്ഷികൾ ഭയന്ന് പിൻമാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങളെന്നും കെ സുധാകരൻ ആരോപിച്ചു.

താങ്കളെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു എനിക്ക് സങ്കടമുണ്ടെന്നും കെ സുധാകരൻ പറഞഞു. താങ്കൾ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമവുമുണ്ട്. പിആർ ഏജൻസികളും കോവിഡും അനുഗ്രഹിച്ചു നൽകിയ തുടർഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പിണറായി വിജയൻ “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണെന്നും റ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണെന്നും കെ സുധാകരൻ ആരോപിച്ചു.

അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കൽ ചർച്ച ചെയ്യാം. ഇപ്പോൾ, രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്‌ മറുപടി തന്നേ തീരൂവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു.