പാചക തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി


മലപ്പുറം; പാചകം ഒരു തൊഴിലായി അംഗീകരിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.

കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ജില്ലാപ്രസിഡന്റ് അച്യുതന്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു


യൂണിയന്‍ ജില്ലാ പ്രസിഡന്റ് അച്യുതന്‍ വണ്ടൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സലാം മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. എം കെ ഉമ്മര്‍,എം പി ജിതേഷ് ,പി സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കുഞ്ഞിമോന്‍ കുറിയോടം സ്വാഗതവും ബേബി എടക്കര നന്ദിയും പറഞ്ഞു.
നേരെത്തെ കലക്ടര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് ആരംഭിച്ച തൊഴിലാളികളുടെ പ്രകടനത്തിന് സി അഹമ്മദ്,ടി കെ അബ്ദുള്‍ വഹാബ്, കെ മുനീര്‍,ശ്രീജിത്ത്,ലത്തീഫ്, ബക്കര്‍ ഉമ്മര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക, പാചക വാതക വില കുറക്കുക തുടങ്ങിയവയും ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചു.