Fincat

ശശി തരൂർ സാദിഖലി തങ്ങളെ സന്ദർശിച്ചു


മലപ്പുറം : കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ പാണക്കാട്ടെ വീട്ടിലെത്തിയാണ് തങ്ങളെ കണ്ടത്.

മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം എന്നിവർചേർന്ന് ശശി തരൂരിനെ സ്വീകരിച്ചു. അരമണിക്കൂറോളം നേതാക്കളുമായി സംസാരിച്ചാണ് തരൂർ മടങ്ങിയത്. പാണക്കാട് കുടുംബവുമായി വളരെക്കാലത്തെ ബന്ധമാണെന്നും മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് എത്താറുണ്ടെന്നും തരൂർ പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റടുത്തതിനുശേഷം ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അറിയിച്ചു.

2nd paragraph

അദ്ദേഹം നടത്തിയ സൗഹൃദസംഗമങ്ങൾ ഏറെ മനോഹരമായിരുന്നു. നാടിന്റെ നന്മയും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ പാണക്കാട് കുടുംബം എന്നും മുന്നിൽനിന്നിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു സാദിഖലി തങ്ങളുടെ യാത്രയെന്നും തരൂർ പറഞ്ഞു. വിദേശത്തായതിനാൽ സംഗമത്തിൽ പങ്കെടുക്കാനായിരുന്നില്ല. അതിന്റെ സങ്കടം തീർക്കുക എന്ന ഉദ്ദേശ്യംകൂടി ഈ വരവിനു പിന്നിലുണ്ടെന്നും തരൂർ പറഞ്ഞു.