ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമനിര്‍മ്മാണം നടത്തും
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമ നിയമനിര്‍മ്മാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഡിജിറ്റല്‍ മീഡിയകള്‍ക്ക് പ്രസ് ആന്‍ഡ് പിരിയോഡിക്കല്‍സ് ബില്‍ പ്രകാരം ശിക്ഷ ഏര്‍പ്പെടുത്തും.
പത്രങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ മീഡിയകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വാര്‍ത്തകള്‍ പങ്കുവെക്കുന്ന ഏത് ഇലക്ട്രോണിക് മീഡിയകള്‍ക്കും ബില്‍ ബാധകമാകും. ബില്‍ ഇതുവരെ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചിട്ടില്ല. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് കേന്ദ്ര നീക്കം.
നിലവില്‍ പത്രങ്ങളും മറ്റും രജിസ്റ്റര്‍ ചെയ്യുന്ന രജിസ്റ്റര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സിന് പകരം പ്രസ് രജിസ്റ്റര്‍ ഓഫ് ഇന്ത്യ സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2019ല്‍ രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്ലിന്റെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു.