Fincat

പുൽവാമയിൽ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വിനോദ് കുമാറാണ് മരിച്ചത്.

1 st paragraph

പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തിന് നേരെ സമീപത്തെ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2nd paragraph

ഭീകരാക്രമണത്തിന് പിന്നാലെ സൈന്യം പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായുള്ള തിരച്ചിൽ ശക്തമായി പുരോഗമിക്കുകയാണെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുൻപ് ഭീകരാക്രമണത്തിൽ ഐസ്‌ഐ ആയിരുന്നു ജൂലൈ 11 ന് പുൽവാമയിൽ സുരക്ഷാസെന ജെയ്ഷ ഭീകരനായ കൈസർ കോക്കയെ വധിച്ചിരുന്നു. ഇതിന് പിന്നാലെ ഭീകരസാന്നിധ്യം ശ്രദ്ധയിൽപ്പെട്ട സൈന്യം പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുകയായിരുന്നു.