Fincat

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; താനാളൂർ സ്വദേശിയെ കൈയ്യോടെ പിടികൂടി പോലീസ്

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 88 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തിൽ താനാളൂർ സ്വദേശി നിസാമുദ്ദീൻ പിടിയിലായി.

1 st paragraph

ഇൻഡിഗോ വിമാനത്തിലാണ് നിസാമുദ്ദീൻ എത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്. 1.783 കിലോ സ്വർണ്ണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

2nd paragraph

മിക്‌സിക്കകത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. മിക്‌സിയുടെ മോട്ടോറിനുള്ളിലെ ആർമേച്ചർ കോയിലിനകത്തെ മാഗ്‌നെറ്റ് എടുത്തുമാറ്റി വിദഗ്ധമായി ഒളിപ്പിച്ചായിരുന്നു കടത്ത്.