Fincat

പാരമ്പര്യവൈദ്യന്റെ കൊലപാതകം; മൂന്ന് പേർകൂടി അറസ്റ്റിൽ

മലപ്പുറം: ഒറ്റമൂലി രഹസ്യമറിയാനായി നടത്തിയ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടൻ അജ്മൽ,(30)പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ,(30, )വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ്, (28 )എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന എറണാകുളം വാഴക്കാലയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം ഒരുക്കിയാളും പിടിയിലായി

1 st paragraph

വൈദ്യനെ കൊലപ്പെടുത്തി ചാലിയാറിൽ തള്ളിയ കേസിലെ പ്രതി നിലമ്പൂർ മുക്കട്ട സ്വദേശിയായ ഷൈബിൻ അഷ്‌റഫ്. ഒന്നരവർഷത്തിന് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2nd paragraph

ഒറ്റമൂലിയുടെ രഹസ്യമറിയാൻ ഒന്നരവർഷം ബന്ധിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ഷൈബിൻ നൽകിയ വീടാക്രമണ കേസിലെ പ്രതികളിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

ഷാബാ ശരീഫിനെ ഒന്നരവർഷത്തോളം ബന്ദിയാക്കി അതിക്രൂരമായി പീഡിപ്പിക്കുകയും ശേഷം കൊല നടത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളുകയുമായിരുന്നു.