Fincat

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മണ്ണൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാടിന്റെ (22) മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് അമല്‍.

1 st paragraph

അമലും സുഹൃത്ത് സറബ്‌ജോതി സിങ്ങുമാണ് ഒഴുക്കില്‍പ്പെട്ടത്. സറബ്‌ജോതി സിങ്ങിനെ അപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.

2nd paragraph

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടില്‍ യാത്രപോയി തിരിച്ചു കോഴിക്കോട്ടേക്ക് വരുമ്പോള്‍ തുഷാരഗിരിയില്‍ എത്തിയതായിരുന്നു സഹപാഠികളായ അഞ്ചംഗസംഘം. ഇതില്‍ അമലും സറബ്‌ജോതിയും കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. കോടഞ്ചേരി പോലീസ്, ഫയര്‍ഫോഴ്‌സ്, സ്‌കൂബ ടീം, സന്നദ്ധസംഘടനകളുടെ പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ എന്നിവര്‍ നാട്ടുകാരോടൊപ്പം ഞായറാഴ്ച വൈകിയും അമലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അമലിന് നീന്തല്‍വശമുണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.

രണ്ടാഴ്ചമുമ്പ് തുഷാരഗിരിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് കാണാതായ യുവാവിനായിയുള്ള തിരച്ചില്‍ പ്രതികൂലകാലാവസ്ഥയിലും തുടരുമ്പോഴാണ് നാടിനെ നടുക്കി സമാനമായ അപകടം വീണ്ടുമുണ്ടാകുന്നത്.