ഉപതെരഞ്ഞെടുപ്പ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി


മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിവിഷനുകളുടെ/ വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിറക്കി. ജൂലൈ 19ന് വൈകീട്ട് ആറ് മുതല്‍ 21 വൈകീട്ട് ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ ജൂലൈ 22 വരെയുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.