ഖുര്‍ ആന്‍ പഠനം ജീവിതത്തെ ശുദ്ധീകരിക്കും

മലപ്പുറം; ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും പ്രയാസം കൂടാതെ നേരിടാനുള്ള കരുത്ത് ഖുര്‍ആന്‍ പഠനത്തിലൂടെ ലഭിക്കുമെന്ന് കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ അഭിപ്രായപ്പെട്ടു.
കോട്ടക്കല്‍ സലഫി ലേണിംഗ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഒന്നാം വര്‍ഷ ഖുര്‍ആന്‍ പഠന ശിബിരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഐ എം ബി സംസ്ഥാന പ്രസിഡന്റ് ഡോ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

കോട്ടക്കല്‍ സലഫി ലേണിംഗ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഒന്നാം വര്‍ഷ ഖുര്‍ആന്‍ പഠന ശിബിരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘടാനം ചെയ്യുന്നു

കെ.എന്‍.എം.സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി പ്രഭാഷണം നടത്തി. ജാമിഅ നദ് വിയ വിമണ്‍സ് കോളേജ് എടവണ്ണ പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഹിമാന്‍ ഫാറൂഖി പഠിതാക്കളെ ആദരിച്ചു. ഡോ ഖദീജ ഉമ്മര്‍ പഠിതാക്കളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
എസ് എല്‍ ആര്‍ കേരള ഡയരക്ടര്‍ സി കെ വി അബ്ദുല്‍ ലത്തീഫ് മൗലവി ,എന്‍ വി ഹാഷിം ഹാജി, ഇഫ്തികാര്‍ , ലത്തീഫ് മാസ്റ്റര്‍ , ബാദുഷ ബാഖവി, നൗഫല്‍ സ്വലാഹി, ഹര്‍ഷദ് സമാന്‍ എന്നിവര്‍ സംസാരിച്ചു.ഐ എം ബി സംസ്ഥാന സെക്രട്ടറി ഡോ എം ഉമ്മര്‍ സ്വാഗതവും എസ്.എല്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ ഹംസ പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.