Fincat

മത്സ്യ വിതരണ തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കണം: എസ്. ടി. യു

മലപ്പുറം : മത്സ്യ വിതരണ തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) മലപ്പുറംജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1 st paragraph

മത്സ്യത്തില്‍ മായം ചേര്‍ക്കുന്നു എന്ന് ആരോപിച്ച് ചെറുകിട മത്സ്യ വിതരണ തൊഴിലാളികളെ നിരന്തരം പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിച്ച് അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി പരിശോധന നടത്തി കുറ്റക്കാര്‍കെതിരെ നടപടി സ്വീകരിക്കണമെന്നും  മത്സ്യ തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും കാലവര്‍ഷാ കെടുതി അനുഭവിക്കുന്നതിനാല്‍ മത്സ്യ ബന്ധനവിതരണ തൊഴിലാളികള്‍ക്ക് ആശ്വാസ ധന സഹായം അനുവദിക്കണമെന്നും ക്ഷേമ ബോര്‍ഡ് മുഖേന നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

2nd paragraph


യോഗത്തില്‍  പ്രസിഡന്റ് റാഫി എം തിരൂര്‍  അദ്ധ്യക്ഷത വഹിച്ചു.എസ് ടി യു  ജില്ലാ പ്രസിഡന്റ്  വി എ കെ തങ്ങള്‍ഉദ്ഘാടനം ചെയ്തു. എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ മജീദ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാഹിര്‍ പാലക്കല്‍  യൂസഫ് മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു  

റിട്ടേണിങ്ങ് ഓഫീസര്‍ കെ. ടി. മജീദ്. തെരഞ്ഞടുപ്പ് നിയന്ത്രിച്ചു  സെക്രട്ടറി എ കെ നാസ്സര്‍ സ്വാഗതവും  ട്രഷറര്‍  റഹീം താനൂര്‍ നന്ദിയും പറഞ്ഞു  പുതിയ ഭാരവാഹികള്‍  റാഫി എം തിരൂര്‍ (പ്രസിഡന്റ്) ജംഷീര്‍ ടി കെ താവനൂര്‍  ബഷീര്‍ ടി  കെ.

കോട്ടക്കല്‍ സാദിഖ് താനൂര്‍ (വൈസ് പ്രസിഡന്റ്) നാസ്സര്‍ എ.കെ പെരിന്തല്‍മണ്ണ (ജനറല്‍ സെക്രട്ടറി)ഹംസ സത്ത് കെ താവനൂര്‍  മൊയ്തീന്‍ കുട്ടി കോട്ടക്കല്‍ മന്‍സൂര്‍ പെരിന്തല്‍മണ്ണ (സെക്രട്ടറിമാര്‍) റഹീ താനൂര്‍ (ട്രഷറര്‍) എന്നിവരെ തരഞ്ഞടുത്തു.