സ്ത്രീകള്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം – എം കെ റഫീഖ
മലപ്പുറം :സ്ത്രീകള്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു. വീടുകളില്‍ സര്‍വ്വ സാധാരണയായി സംഭവിച്ചു കൊണ്ടിരിക്കുന്ന പല അപകടങ്ങളും പ്രത്യേകം പരിശീലനം ലഭിക്കുക വഴി സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനും സാധിക്കും. എല്ലാ മേഖലകളിലും സ്ത്രീകള്‍ അവരുടെ പങ്ക് നിര്‍വ്വഹിക്കുന്നതോടൊപ്പം സാമൂഹ്യ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായി പങ്കാളികളാവണമെന്നും അവര്‍ പറഞ്ഞു. അശ്രദ്ധമൂലമോ മറ്റോ സംഭവിക്കുന്ന ഗ്യാസ് പൊട്ടിത്തെറി, ശ്വാസ നാളങ്ങളില്‍ വസ്തുകള്‍ കുടുങ്ങുന്നതുമായുണ്ടായ മരണം തുടങ്ങിയ കാര്യങ്ങളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക വഴി മാനവ സമൂഹത്തോട് ചെയ്യുന്ന വലിയ നേട്ടമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും അവര്‍ പറഞ്ഞു. കോഡൂര്‍ പഞ്ചായത്ത് വലിയാട് പത്താം വാര്‍ഡില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ജന – അഗ്്‌നി സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നിവക്ക് ഫയര്‍ ആന്റ് സേഫ്റ്റി നല്‍കിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മുംതാസ് വില്ലന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, കെ എം സുബൈര്‍, റാഫി പി ടി, നൗഷാദ് പരേങ്ങല്‍, അസീസ് വി ടി , റുഖിയ എം ടി, റഷീദ് കടമ്പോട് , റംല വി ടി എന്നിവര്‍ പ്രസംഗിച്ചു.