പരപ്പനങ്ങാടിയിൽ ബി.ജെ.പി-ലീഗ് രഹസ്യ നീക്കം അണികളിൽ അമർഷം

ഡിവിഷൻ 3, 18, 26 കളിൽ ലീഗ് വലിയ വെല്ലുവിളി നേരിടുന്ന മേഖലകളാണ്. എസ്.ഡി.പി ഐ സ്ഥാനാർത്ഥികളുടെ വരവാണ് ഇതിന് ഹേതു

പരപ്പനങ്ങാടി: ലീഗ്, ബി.ജെ.പി രഹസ്യ ബന്ധവം അണികളിൽ പ്രതിഷേധം ശക്തമാവുന്നു.തദ്ധേശ സ്വയം ഭയണ തിരഞ്ഞെടുപ്പിലാണ് ലീഗും, ബി.ജെ.പിയും രഹസ്യ ധാരണക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ തദ്ധേശ തിരഞ്ഞെടുപ്പിൽ പല സീറ്റ്കളിൽ ഈ ധാരണ മൂലം പഞ്ചായത്ത് കാലത്ത് ഒരു സീറ്റ് ഉണ്ടായിരുന്നത് മുൻസിപ്പാലിറ്റി നിലവിൽ വന്നതോടെ 5 സീറ്റ് കളാണ് നേടാനായത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മാത്രമല്ല ബി.ജെ.പിക്ക് സീറ്റ് വർദ്ധിക്കാൻ ചില വാർഡുകളിൽ സി.പി.എം, ബി.ജെപി ധാരണയും കാരണമായി.2020 തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ശക്തമായ ജനങ്ങളുടെ വികാരം എതിരാകുന്ന പലയിടത്തും മുൻകൂട്ടി തന്നെ ലീഗ്, ബി.ജെ.പി കൂട്ട് കെട്ട് വന്നിരിക്കുകയാണ്. ഇതിൽ ഡിവിഷൻ 3, 18, 26 കളിൽ ലീഗ് വലിയ വെല്ലുവിളി നേരിടുന്ന മേഖലകളാണ്. എസ്.ഡി.പി ഐ സ്ഥാനാർത്ഥികളുടെ വരവാണ് ഇതിന് ഹേതു. ഇവിടെ മുൻകൂട്ടി തന്നെ ബി.ജെ.പി, ലീഗ് ധാരണയിലെത്തിയിട്ടിണ്ട്.

പ്രചരണത്തിലും മറ്റും പരസ്യമായി ഇരുകൂട്ടരും രംഗത്തുണ്ട്. ഈ ഡിവിഷനുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തില്ലന്നാണ് ധാരണ. നിർത്തിയാൽ തന്നെ പ്രചരണ രംഗത്തിറങ്ങില്ലന്നാണ് ബി.ജെ.പി.തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല സമ്മുന്നതനായ ലീഗ് നേതാവ് ബി.ജെ.പി കോട്ടയിൽ സ്വതന്ത്ര വേഷം കെട്ടി ഇറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതടക്കം വാർത്ത പുറത്ത് വന്നത് ലീഗണികളിൽ വലിയ പ്രതിഷേധമാണ് ഉയന്നിരിക്കുന്നത്. പൗരത്വ സമരവുമായി ബന്ധപ്പെട്ട് ശഹീൻ ബാഗുകൾ നടത്തിയവർ തന്നെ ഇത്തരം സഖ്യത്തെ പിന്തുണക്കുന്നത് വലിയ പ്രതിസന്ധി ലീഗിൽ സൃഷ്ടിച്ചിട്ടുണ്ട്. പല ഡിവിഷനുകളിലും തങ്ങൾക്ക് ലഭിക്കാത്ത പല വോട്ടർമാരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബി.ജെ.പി നേതാക്കളെയാണ് ലീഗ് നേതാക്കൾ ഉപയോഗപെടുത്തിയതത്രെ. സംഘ് പരിവാർ വിരുദ്ധത പ്രസംഗിക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ലീഗ് ചെയ്യുന്ന ബേപ്പൂർ മോഡൽ കൂട്ട് കെട്ടാണന്നും, ഇത് ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും എസ്.ഡി.പി.ഐ പരപ്പനങ്ങാടി മുൻസിപ്പൽ പ്രസി: സിദ്ധീഖ് കെ- വോട്ടർമാരോട് അദ്യർത്ഥിച്ചു.