ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു
മലപ്പുറം; മലപ്പുറം ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി എം വിനീഷ് മേനോന്‍ (പ്രസിഡന്റ്), ഗോപകുമാര്‍ കുറുപ്പത്ത് (സെക്രട്ടറി),അഡ്വ എ കെ ഷിബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മൂന്നംഗ ഡയറക്ടര്‍ ബോര്‍ഡും പതിമൂന്നംഗ ഭരണ സമിതിയും ചടങ്ങില്‍ ചുമതലയേറ്റു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക് ഗവര്‍ണ്ണര്‍ വിനീഷ് വിദ്യാധരന്‍ ഉദ്ഘടനം ചെയ്തു. കോല്‍മണ്ണ ജി എം എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി ഷെരീഫ് മാസ്റ്റര്‍ സംസാരിച്ചു.
ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ്ബ് ഏറ്റെടുത്ത കോല്‍മണ്ണ ജി എം എല്‍ പി സ്‌കൂളില്‍ പഠന സൗകര്യങ്ങള്‍ വിപുലപ്പെടുത്തല്‍, ലൈബ്രറി ,കളിസ്ഥലം നവീകരണം എന്നിവ നടപ്പാക്കും.