കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദിസർക്കാരും സംസ്ഥാന പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാറും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു; കൃഷ്ണൻകോട്ടുമല

മലപ്പുറം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദിസർക്കാരും സംസ്ഥാ പോലീസിനെ ഉപയോഗിച്ച്  പിണറായി സർക്കാരും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻകോട്ടുമല പറഞ്ഞു.


സി.എം.പി 36-ാം ജന്മവാർഷിക ദിനമായ ജൂലായ് 27ന്  മലപ്പുറത്ത് സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടി ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
1986 ൽ ജൂലായ് 27 ന് എം.വി.ആറിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സി.എം.പി 36 വർഷം പിന്നിട്ടിരിക്കുകയാണ്. സംഘപരിവാർ ഉയർത്തുന്ന തീവ്ര-ഹിന്ദുത്വ വലതുപക്ഷ ഫാസിസത്തേയും സി.പി.എമ്മിന്റെ സോഷ്യൽ ഫാസിസത്തേയും ഒരുപേലെ എതിർത്തുകൊണ്ട് സി.എം.പി ഒരു ജനാധിപത്യ നവചിന്താ  കമ്മ്യൂണിസ്റ്റ് പാർട്ടി എന്നനിലയിൽ പ്രവർത്തിച്ചു വരുന്നതെന്ന് അദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വാസുകാരയിൽ അധ്യക്ഷത വഹിച്ചു.എൻ.വി മോഹൻദാസ്, പി അബ്ദുൾ ഗഫൂർ, ബഷീർ വലിയാട്ട്, അഷറഫ് തച്ചറപടിക്കൽ, രവീന്ദ്രൻ പുനത്തിൽ,  സി.പി ബേബി, എം.പി ജയശ്രീ, കെ. ഗീത, വി.കെ ബിന്ദു, എന്നിവർ പ്രസംഗിച്ചു.