എ.പി.ജെ ഉയർത്തിയ മാനവികതയാണ്അദ്ദേഹത്തെ വിത്യസ്തനാക്കിയത്

.

തിരുർ: ശാസ്ത്രജ്ഞൻ എന്നതിലുപരി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഉയത്തിയ മാനവികയാണ് അദ്ദേഹത്തിനെ വിത്യസ്തനാക്കിയതെന്ന് എ.പി.ജെയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് തിരുരിൽ നടന്ന അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു. എ പി.ജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എ.പി.ജെ സ്വപ്ന വിട്ടിൽ നടന്ന പരിപ്പാടി തുഞ്ചത്തെഴുത്തച്ചൻ മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മജ്ജുഷ ആർ വർമ്മ ഉദ്ഘാടനം ചെയ്തു.

എ.പി.ജെ അബ്ദുൽ കലാം ട്രസ്റ്റ് തിരുരിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്
മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മജ്ജുഷ ആർ വർമ്മ ഉദ്ഘാടനം ചെയ്യുന്നു.


അഡ്വ: പി. നസ്റുള്ള അധ്യക്ഷത വഹിച്ചു.
കെ.ബാവ ഹാജി, സി.എം.ടി. ബാവ, മുജീബ് താനാളൂർ , നാലകത്ത് ഫിറോസ്, അനിൽ കോവിലകം, കെ.പി.ഒ റഹ്മത്തുളള , സി.എം. ടി. മഷൂദ്, കുടാത്ത് മുഹമ്മദ് കുട്ടി ഹാജി, കെ.കെ. റസാഖ് ഹാജി, ഹമിദ് കൈനിക്കര , പി. അൻവർ പി അബ്ദുൽ വഹാബ്,, കെ. അബ്ദുൽ കാദർ കെ.എം.ബിരാൻ നിസ്താർ ചേന്നര കുറ്റിയിൽ സുശീല ,നേഹ സി മേനോൻ എന്നിവർ സംസാരിച്ചു.