ലേബര്‍സെസ്സ്;പുതിയ നിബന്ധന പിന്‍വലിക്കണം കെട്ടിട ഉടമകള്‍


മലപ്പുറം; കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ ബില്‍ഡിംഗ് ടാക്‌സിനോടൊപ്പം ലേബര്‍സെസ്സും അടക്കണമെന്ന അധികൃതരുടെ പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു.


കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം കഷ്ടപ്പെടുന്ന ഉടമ വളരെ ബുദ്ധിമുട്ടയാണ് പണിപൂര്‍ത്തിയാക്കുന്നത്. അതിന് ശേഷം ബില്‍ഡിംഗ് ടാക്‌സ് അടച്ച് കെട്ടിട നമ്പര്‍ ലഭിച്ച ഉടമക്ക് ലേബര്‍ സെസ്സ് അടക്കാന്‍ രണ്ട് വര്‍ഷത്തോളം സമയം ലഭിച്ചിരുന്നു.ഭീമമായ തുക കെട്ടിട നികുതിയായി അടക്കുന്ന ഉടമക്ക് അതോടൊപ്പം തന്നെ ലേബര്‍സെസ്സും അടക്കണമെന്ന് പറയുന്നത് ഈ സാഹചര്യത്തില്‍ നീതീകരിക്കാവുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഇല്യാസ് വടക്കന്‍ അധ്യക്ഷത വഹിച്ചു.കൈനിക്കര മുഹമ്മദ് കുട്ടി തിരൂര്‍,അപ്പു കുറ്റിപ്പുറം,കുഞ്ഞുമോന്‍ വാണിയമ്പലം,ഉമ്മര്‍ഹാജി വണ്ടൂര്‍,ഷെഫീഫ് നിലമ്പൂര്‍, കുഞ്ഞാലന്‍ വെന്നിയൂര്‍, ബാവ രണ്ടത്താണി,എ എം ഹംസ കോട്ടക്കല്‍,മുഹമ്മദ് എടവണ്ണ,ഇബ്‌നു ആദം മലപ്പുറം എന്നിവര്‍ സംസാരിച്ചു.