നികുതി വര്‍ദ്ധനവിനെതിരെ കെട്ടിട ഉടമകള്‍ വാഹനപ്രചരണ ജാഥയും ധര്‍ണ്ണയും നടത്തുന്നു
മലപ്പുറം: കെട്ടിടങ്ങള്‍ക്കും വീടിനും വര്‍ഷംതോറും 5 ശതമാനം നികുതി വദ്ധനവ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക, വസ്തു രജിസ്‌ട്രേഷനില്‍ കെട്ടിട,വീട് വിലയുടെ 10 ശതമാനം അധിക ഫീസ് ഒഴിവാക്കുക. വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കെട്ടിടം ഉടമയുടെ സമ്മതപത്രം ഉറപ്പാക്കുക,കെട്ടിട നികുതിയോടൊപ്പം ലേബര്‍സെസ്സും അടക്കണമെന്ന നിബന്ധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ത്രിദിന വാഹനപ്രചരണ ജാഥയും കലക്ടറേറ്റ് ധര്‍ണ്ണയും നടത്തുന്നു.
ആഗസ്റ്റ് 2ന് കിഴക്കന്‍ മേഖലാജാഥ കരിങ്കല്ലത്താണിയില്‍ സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി ഉല്‍ഘാടനം ചെയ്യും. മദ്ധ്യമേഖലാജാഥ 3ന് എടവണ്ണയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷും പടിഞ്ഞാറന്‍ മേഖലാജാഥ 4 ന് സംസ്ഥാന സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി പുലാമന്തോളിലും ഉദ്ഘാടനം ചെയ്യും. 6ന് ശനിയാഴ്ച നടക്കുന്ന കലക്ടറേറ്റ് ധര്‍ണ്ണ രാവിലെ 11മണിക്ക് പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്, അഡ്വ.എം.കേശവന്‍ നായര്‍, സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി, ജന.സെക്രട്ടറി ജി.നടരാജന്‍ പാലക്കാട്, സെക്രട്ടറി അലിക്കുഞ്ഞ് കൊപ്പന്‍ പട്ടാമ്പി, ജില്ലാ പ്രസിഡന്റ് കെ.എസ്.മംഗലം, ജനറല്‍ സെക്രട്ടറി പി.പി.അലവിക്കുട്ടി മറ്റു നേതാക്കളും സംബന്ധിക്കും.
കെട്ടിട ഉടമകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവധ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിന് ഒട്ടേറെ നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും പരിഹരിക്കപ്പെടാത്തതിനാലാണ് സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് പ്രവര്‍ത്തകയോഗം അഭിപ്രായപ്പെട്ടു.
ഇത് സംബന്ധിച്ച് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.മംഗലം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി.അലവിക്കുട്ടി, ഭാരവാഹികളായ കൊളക്കാടന്‍ അസീസ്, അബ്ദുറഹിമാന്‍ ഫാറൂഖി പൊന്നാനി, കെ.മുഹമ്മദ് യൂനുസ്, ഫസല്‍ മുഹമ്മദ് പെരിന്തല്‍മണ്ണ, കെ.ആലിക്കോയ ഹാജി കരുവാരക്കുണ്ട്, ടി.അഷ്‌റഫ് എടവണ്ണ, ഇ.മെഹബൂബ് കൊണ്ടോട്ടി, ഇബ്രാഹിം മാറഞ്ചേരി, എം.സഹദേവന്‍ അങ്ങാടിപ്പുറം, ഉണ്ണികൃഷ്ണന്‍ കാടപ്പടി ,സലീം ചുങ്കത്തറ, ലുഖ്മാന്‍ അരീക്കോട്, ചൈതന്യ ചന്ദ്രന്‍, ഇബ്‌നു ആദം മലപ്പുറം, വി.ടി.മുഹമ്മദ് റാഫി കാളികാവ്, കലന്തന്‍ നാണി പോത്തുകല്ല്, മോഹനന്‍ പുഴപ്രം, ഉമ്മര്‍ സബാന, മമ്മദ്ഹാജി കാടപ്പടി, എം.അലവിക്കുട്ടി കോഹിനൂര്‍, ഗോപന്‍ മരുത, കരീം എടവണ്ണപ്പാറ, ഷാജി ഷാനവാസ് എം.പി, വി.എം.അഷ്‌റഫ് നാണി എന്നിവര്‍ പ്രസംഗിച്ചു.