Fincat

യുവാവിനെ വെട്ടിക്കൊന്നു.

ബംഗളൂരു: കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു. മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ(21) ആണ് കൊല്ലപ്പെട്ടത്.

1 st paragraph

ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈൽ കടയ്ക്കു പുറത്തു നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്‍റെ വസതി സന്ദർശിക്കാനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലയിലെത്തിയ സമയത്തായിരുന്നു സംഭവം.

2nd paragraph

കടയ്ക്കു പുറത്ത് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫാസിലിനെ പിറകിലൂടെ എത്തിയ സംഘം ക്രൂരമായി മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.