മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ വൻ മയക്കുമരുന്ന് സംഘം പിടിയിൽ
മലപ്പുറം: മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വൻ മയക്കുമരുന്ന് ശൃംഖല എക്സൈസ് തകർത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വില്പന നടുത്തുന്ന പ്രധാന സംഘമാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ ഉബൈദുള്ള (26 വയസ്സ്), അബ്ദുൾ റഹ്‌മാൻ (56 വയസ്സ് ), അബ്ദുറഹിമാന്റെ ഭാര്യ സീനത്ത് എന്നിവരെയാണ് മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. കഞ്ചാവും, പുതു തലമുറ മയക്കുമരുന്നുകളും വലിയ തോതിൽ ശേഖരിച്ചു വില്പന നടത്തുന്നുണ്ടെന്ന് വിവരം കിട്ടിയതിനാൽ എക്സൈസ് ഇന്റലിജൻസും ഷാഡോ ടീമും ഇവരുടെ ഇടപാടുകൾ നിരീക്ഷിച്ചു വരികയായിരുന്നു. പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ചു മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ഇവരെ പിടികൂടാൻ ജില്ലയിലെ സമർത്ഥരായ ഓഫീസർമാരുടെ ദിവസങ്ങൾ നീണ്ട പരിശ്രമമാണ് വിജയത്തിലെത്തിയത്. 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം MDMA യും ഇവരുടെ വീട്ടിലും വാഹനങ്ങളിലുമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണം നടക്കുന്നതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ താജുദീൻകുട്ടി പറഞ്ഞു.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ,ഷിജുമോൻ ടി,പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ, ഐ ടി സെൽ പ്രിവന്റീവ് ഓഫീസർ ഷിബു ശങ്കർ.സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഖിൽ ദാസ് ഇ,അരുൺ കുമാർ കെ എസ്,മലപ്പുറം എക്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ ഷിജു ഇ ടി,പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ നാസർ ഒ,പ്രശാന്ത് പി,സിവിൽ എക്സൈസ് ഓഫീസർമാരായ റെജിലാൽ പി,പ്രിയേഷ് എം,രജീഷ് കെ വി,വനിത സിവിൽ എക്സൈസ് ഓഫീസർ വിനിത ഏൽ, മലപ്പുറം സ്‌ക്വാഡിലെ സിവിൽ എക്സ്സൈസ് ഓഫീസർമാരായ മുഹമ്മദാലി,സജിപോൾ,അച്യുതൻ,റാഷിദ്,മലപ്പുറം ഇന്റലിജിൻസ് പ്രിവന്റീവ് ഓഫീസർ ലതീഷ് പി നിലമ്പുർ റൈഞ്ച് സിവിൽ എക്സൈസ് റൈഞ്ച് ഓഫീസിലെ ഷംനസ് സി ടി,മഞ്ചേരി സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അക്ഷയ് സി ടി എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.