തിരൂരിൽ നിന്നും വീണ്ടും മൂന്നാറിലേക്ക് വ്യത്യസ്ഥ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.
തിരൂർ: തിരൂരിൽ നിന്നും ഇതുവരെ നടത്തിയ മൂന്നാർ ഉല്ലാസ യാത്രയിൽ നിന്നും വ്യത്യസ്തമായി കോതമംഗലം – മാമലക്കണ്ടം – മാങ്കുളം – ആനക്കുളം വഴി മൂന്നാറിലേക്ക് ഉല്ലാസയാത്ര യുമായി കെഎസ്ആർടിസി.
കാട്ടാനകൾ വിഹരിക്കുന്ന വനത്തിലെ ഇടുങ്ങിയ വനപാതയിലൂടെ അരുവികളും വെള്ളച്ചാട്ടങ്ങളും കാഴ്ചകളൊരുക്കുന്ന ആദിവാസി ഊരുകൾ നിറഞ്ഞ വഴികളിലൂടെയാണ് യാത്ര. പുലിമുരുകൻ, ശിക്കാർ തുടങ്ങിയ മലയാള സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ടിവിടെ. മാമലക്കണ്ടം വഴി അവിടങ്ങളിലെ കാണാകാഴ്ചകൾ കണ്ട് മൂന്നാറിലേക്ക് ഒരു കിടിലൻ യാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കിയിരിക്കുന്നത്.
06/08/2022 ശനിയാഴ്ച്ച തിരൂരിൽ നിന്ന് പുലർച്ചെ 04:00 മണിക്ക് പുറപ്പെട്ട് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, മാമലകണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി അവിടങ്ങളിലെ കാഴ്ചകളും കണ്ട് രാത്രിയോടെ മൂന്നാറിൽ എത്തിച്ചേരും. അന്ന് രാത്രി മൂന്നാർ ഡിപ്പോയിൽ ഒരുക്കിയിട്ടുള്ള KSRTC യുടെ സ്ലീപ്പർ ബസ്സിൽ വിശ്രമിച്ച്, പിറ്റേന്ന് രാവിലെ 9 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകൾ കാണാൻ ഇറങ്ങും. ശേഷം അന്ന് വൈകീട്ട് തിരികെ സാധാരണ റൂട്ടിലൂടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും.
സൂപ്പർ ഫാസ്റ്റ് ബസാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 1390 രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ഭക്ഷണവും പ്രവേശന ഫീസുകളും ഇതിൽ ഉൾപ്പെടുന്നില്ല.
ഇതിനകം തിരൂരിൽ നിന്നും മലക്കപ്പാറയിലേക്കും മൂന്നാറിലേക്കും നിരവധി ഉല്ലാസയാത്രകൾ കെഎസ്ആർടിസി നടത്തിക്കഴിഞ്ഞു. നിരവധി ആളുകളാണ് തിരൂരിൽ നിന്നുള്ള കെഎസ്ആർടിസിയുടെ ഉല്ലാസയാത്രയിൽ പങ്കാളികളായത്. കൂടുതൽ സ്ഥലങ്ങളിലേക്ക് തിരൂരിൽ വഴി ഉല്ലാസയാത്രകൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്ആർടിസി
മൂന്നാറിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ:-
1 .ടീ മ്യൂസിയം
- ടോപ്പ് സ്റ്റേഷൻ
- കുണ്ടള ഡാം
- എക്കോ പോയിന്റ്
- ഫിലിം ഷൂട്ടിംഗ് പോയിൻ്റ്
- മാട്ടുപെട്ടി ഡാം
- ടീ ഗാർഡൻ ഫോട്ടോ പോയിൻ്റ്
- ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ
സീറ്റുകൾ ബുക്ക് ചെയ്യുന്നതിന്,
വാട്ട്സ് ആപ്പ്: 9995726885
സംശയങ്ങൾക്ക്: 9447203014
കുടുംബത്തോടൊപ്പം കുട്ടികളോടൊപ്പം കൂട്ടുകാരോടൊപ്പം രണ്ട് ദിവസം ആഘോഷമാക്കാൻ ഈ യാത്രയിൽ പങ്ക് ചേരൂ..